മാറാട്, ഗുജറാത്ത് എന്തിന് അങ്ങ് ഒറീസയില്‍ നിന്നുപോലും "ഭീകരരുടെ" കൈയ്യില്‍ നിന്നും മനുഷ്യ ജന്മങ്ങളെ രക്ഷിച്ചു പരിപാലിച്ചു പോകുന്ന ഒരു കേന്ദ്രമുണ്ട് ഭാരതത്തിന്റെ കാല്‍പ്പാദത്തില്‍ കുടികൊള്ളുന്ന ഒരു മതേതര കേരളം. 'ദേശാഭിമാനം' , 'മതേതരത്വം' എന്നീ വാക്കുകള്‍ മലയാളഭാഷയ്ക്ക് സമ്മാനിച്ച ചില രാഷ്ട്രീയക്കാരും കുടികൊള്ളുന്നത് ഈ കേരളത്തിലാണ്.
അമേരിക്കയെ നിരന്തരം ചീത്തവിളിച്ച്, എന്നാല്‍ പല്ലുപറി മുതല്‍ മൂലക്കുരു ശസ്ത്രക്രിയക്ക് പോലും അമേരിക്കയിലേക്ക് പറക്കുന്ന ചില മന്ത്രിമാരും ഈ കേരളത്തിന്‍റെ സ്ഥാവര ജംഗമ വസ്തുക്കളാണ് .
ആയിടെയാണ് അങ്ങ് ദൂരെ മുംബൈയ്യില്‍ ചില തീവ്രവാദികള്‍ (നമ്മുടെ ഭാഷയില്‍ മനുഷ്യാവകാശം അര്‍ഹിക്കുന്നവര്‍) ആക്രമണം നടത്തിയത്. നമ്മുടെ ധീര സൈനികര്‍ അഹോരാത്രം പ്രയത്നിചതിന്‍റെ ഫലമായി ആ കൊടും ഭീകരരില്‍ നിന്നും നമ്മുടെ രാഷ്ട്രത്തെ രക്ഷിക്കാനായി.
പല യോദ്ധാക്കളെയും നമുക്കു നഷ്ട്ടപെട്ടു, അതില്‍ മലയാളിയായ (ഭാരതീയന്‍ എന്ന് പറയുന്നതാണ് നല്ലത്) സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന സൈനികനും വീരമൃത്യു വരിച്ചു.
എന്നാല്‍ കുറ്റം പറയരുതല്ലോ, എല്ലാറ്റിനും നമ്മുടെ ചോര പാര്‍ട്ടിയുടെ മന്ത്രിമാരെ പ്രതി ചേര്‍ക്കാനാണ് ചില സാമുഹ്യ വിരുദ്ധര്‍ ശ്രമിക്കുന്നത്. ദേശാഭിമാനത്തിന്‍റെ ഉച്ചിയില്‍ എത്തിനില്‍ക്കുന്ന നമ്മുടെ മന്ത്രിമാര്‍ ആ ധീര യോദ്ധാവിന്‍റെ വീട്ടില്‍ ഒന്നുപോകാന്‍ പോലും ശ്രമിച്ചില്ല എന്നാണു അവരുടെ പരാതി.
ആ നരേന്ദ്രമോഡി പോയത് പോലെ നമ്മുടെ അച്ചുമാമന്‍ പോകാനോ? അച്ചുമാമന്‍ ആദ്യം ജുബ്ബയൊക്കെ ഇസ്തിരിയിട്ട് ഇറങ്ങിയതാണ്, അപ്പോളല്ലേ ടീവിയില്‍ ആ വര്‍ഗീയ വീരന്‍ മോഡിയെ കാണിച്ചത്. വര്‍ഗീയത ഉള്ളിടത്ത് നമ്മള്‍ പോയാല്‍ നമ്മുടെ മതേതരത്വം അടിയറ വെക്കേണ്ടിവരും, ഒരു തരത്തിലും അത് സംഭവിച്ചുകൂടാതതാണ്.
പിന്നീട് സന്ദീപ് ഉണ്ണികൃഷ്ണന്‍റെ വീട്ടില്‍ രണ്ടു ദിവസം കഴിഞ്ഞു പോകാമെന്ന് തീരുമാനിച്ചത് മാധ്യമങ്ങള്‍ ഉപദേശിച്ചത് കൊണ്ടൊന്നുമല്ല. നമ്മള്‍ പോളിറ്റ് ബ്യുറോ യില്‍ നിന്നും ഉത്തരവിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു.
മോഡി കൊടുത്തത് പോലെ ഒരു കൊടിയും രണ്ടുകൊടിയുമോന്നും കൊടുക്കാന്‍ നമ്മുടെ കയ്യിലെവിടുന്നാ കാശ്, ശബരിമല സീസണ്‍ കഴിഞ്ഞാണെങ്കില്‍ നോക്കാമായിരുന്നു. മോഡി കൊടുക്കുന്നതില്‍ ചില ഗൂഡ ലകഷ്യങ്ങള്‍ ഉണ്ടാകും, ഡല്‍ഹി തിരഞ്ഞെടുപ്പല്ലേ, അവിടെ നമുക്കു കാര്യമില്ലല്ലോ, പിന്നെ എന്തിനാ വെറുതെ കാശ് കളയുന്നെ. ഇനി ഭാവിയില്‍ വല്ല കന്യാസ്ട്രെയും മരിച്ചാല്‍ 2ലക്ഷം കൊടുക്കാന്‍ കാശ് മോഡി തരുമോ?
ഇപ്പോള്‍ ഉള്ള കണ്ണീരൊക്കെ ഒഴുക്കി കളഞ്ഞാല്‍ എങ്ങനെയാ ? ഒരു ഭീകരനെ പിടിച്ചിട്ടുന്ടെന്നല്ലേ പറഞ്ഞുകേള്‍ക്കുന്നത്, അവനെ വധശ്രമത്തിനു വിധിച്ചാല്‍ കരയാന്‍ കണ്ണുനീര് വേണ്ടേ..
Saturday, November 29, 2008
Monday, November 17, 2008
ചാതുര്‍വര്‍ണ്യം
"ചാതുര്‍ വര്‍ണ്യം മയാ സൃഷ്ട്ടം ഗുണ കര്‍മ്മ വിഭാഗശ:" ഭഗവദ് ഗീതയില്‍ ഉള്ള ഈ ശ്ലോകത്തെ പലരും ഹിന്ദു ധര്‍മ്മത്തെ അധിക്ഷേപിക്കുവാനായി ഉപയോഗിക്കുന്നത് പതിവായിട്ടുണ്ട്. ഓരോ ഹിന്ദുവും ഇതിന്‍റെ തത്വം അറിഞ്ഞു നമ്മെ ചോദ്യം ചെയ്യുന്ന "മത തീവ്രവാദികളോട്" അടിസ്ഥാന തത്വത്തെ പറഞ്ഞു കൊടുത്തു, അതിനോടൊപ്പം നമ്മുടെ വേദ, പുരാണ, ഇതിഹാസങ്ങളിലുള്ള അറിവില്ലായ്മയെ മാറ്റി എടുക്കേണ്ട സമയം ആയിരിക്കുന്നു.
സത്വഗുണം: ഈശ്വരനെ തേടി സത്യത്തെ അന്വേഷിച്ചു സത്കര്‍മ്മങ്ങള്‍ അനുഷ്ട്ക്കുന്ന ആളെ സാത്വികന്‍ (സത്വ ഗുണം ഉള്ളവന്‍) എന്ന് വിളിക്കുന്നു .
രജോഗുണം : രാജ്യ രക്ഷ നടത്തുന്ന, രാജാവ്, പടയാളികള്‍ എണ്ണ "കര്മ്മം" അനുഷ്ട്ടിക്കുന്നവരെ രാജസികര്‍ (രജോ ഗുണം ഉള്ളവന്‍) എന്ന് വിളിക്കുന്നു.
തമോഗുണം: ഒന്നും ചെയ്യാതെ, മറ്റുള്ളവരെ ദുഷിച്ചു, തോന്ന്യാസം കളിച്ചു ദുഷ്ട ജനങ്ങളുമായി കൂട്ടുകൂടി, ഉറക്കുപോലെ എന്നും ഗുണം ചെയ്യാത്തവരെ താമസികര്‍ (തമോഗുണം ഉള്ളവന്‍) എന്ന് വിളിക്കുന്നു.
ഈ ഗുണങ്ങളുടെ ചേരുവ ആണ് ചാത്ര്വര്യത്തിനു അടിസ്ഥാനം.
ബ്രാഹ്മണന്‍: സത്വ ഗുണം ഉള്ളവന്‍.
ക്ഷത്രിയന്‍ : രജോ ഗുണം ഉള്ളവന്‍.
വൈശ്യന്‍ :50% സത്വഗുണം + 50% രജോഗുണം ഉള്ളവന്‍.
ശൂദ്രന്‍ : 50% രജോഗുണം + 50% തമോഗുണം ഉള്ളവന്‍.
Subscribe to:
Comments (Atom)
