മാറാട്, ഗുജറാത്ത് എന്തിന് അങ്ങ് ഒറീസയില്‍ നിന്നുപോലും "ഭീകരരുടെ" കൈയ്യില്‍ നിന്നും മനുഷ്യ ജന്മങ്ങളെ രക്ഷിച്ചു പരിപാലിച്ചു പോകുന്ന ഒരു കേന്ദ്രമുണ്ട് ഭാരതത്തിന്റെ കാല്‍പ്പാദത്തില്‍ കുടികൊള്ളുന്ന ഒരു മതേതര കേരളം. 'ദേശാഭിമാനം' , 'മതേതരത്വം' എന്നീ വാക്കുകള്‍ മലയാളഭാഷയ്ക്ക് സമ്മാനിച്ച ചില രാഷ്ട്രീയക്കാരും കുടികൊള്ളുന്നത് ഈ കേരളത്തിലാണ്.
അമേരിക്കയെ നിരന്തരം ചീത്തവിളിച്ച്, എന്നാല്‍ പല്ലുപറി മുതല്‍ മൂലക്കുരു ശസ്ത്രക്രിയക്ക് പോലും അമേരിക്കയിലേക്ക് പറക്കുന്ന ചില മന്ത്രിമാരും ഈ കേരളത്തിന്‍റെ സ്ഥാവര ജംഗമ വസ്തുക്കളാണ് .
ആയിടെയാണ് അങ്ങ് ദൂരെ മുംബൈയ്യില്‍ ചില തീവ്രവാദികള്‍ (നമ്മുടെ ഭാഷയില്‍ മനുഷ്യാവകാശം അര്‍ഹിക്കുന്നവര്‍) ആക്രമണം നടത്തിയത്. നമ്മുടെ ധീര സൈനികര്‍ അഹോരാത്രം പ്രയത്നിചതിന്‍റെ ഫലമായി ആ കൊടും ഭീകരരില്‍ നിന്നും നമ്മുടെ രാഷ്ട്രത്തെ രക്ഷിക്കാനായി.
പല യോദ്ധാക്കളെയും നമുക്കു നഷ്ട്ടപെട്ടു, അതില്‍ മലയാളിയായ (ഭാരതീയന്‍ എന്ന് പറയുന്നതാണ് നല്ലത്) സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന സൈനികനും വീരമൃത്യു വരിച്ചു.
എന്നാല്‍ കുറ്റം പറയരുതല്ലോ, എല്ലാറ്റിനും നമ്മുടെ ചോര പാര്‍ട്ടിയുടെ മന്ത്രിമാരെ പ്രതി ചേര്‍ക്കാനാണ് ചില സാമുഹ്യ വിരുദ്ധര്‍ ശ്രമിക്കുന്നത്. ദേശാഭിമാനത്തിന്‍റെ ഉച്ചിയില്‍ എത്തിനില്‍ക്കുന്ന നമ്മുടെ മന്ത്രിമാര്‍ ആ ധീര യോദ്ധാവിന്‍റെ വീട്ടില്‍ ഒന്നുപോകാന്‍ പോലും ശ്രമിച്ചില്ല എന്നാണു അവരുടെ പരാതി.
ആ നരേന്ദ്രമോഡി പോയത് പോലെ നമ്മുടെ അച്ചുമാമന്‍ പോകാനോ? അച്ചുമാമന്‍ ആദ്യം ജുബ്ബയൊക്കെ ഇസ്തിരിയിട്ട് ഇറങ്ങിയതാണ്, അപ്പോളല്ലേ ടീവിയില്‍ ആ വര്‍ഗീയ വീരന്‍ മോഡിയെ കാണിച്ചത്. വര്‍ഗീയത ഉള്ളിടത്ത് നമ്മള്‍ പോയാല്‍ നമ്മുടെ മതേതരത്വം അടിയറ വെക്കേണ്ടിവരും, ഒരു തരത്തിലും അത് സംഭവിച്ചുകൂടാതതാണ്.
പിന്നീട് സന്ദീപ് ഉണ്ണികൃഷ്ണന്‍റെ വീട്ടില്‍ രണ്ടു ദിവസം കഴിഞ്ഞു പോകാമെന്ന് തീരുമാനിച്ചത് മാധ്യമങ്ങള്‍ ഉപദേശിച്ചത് കൊണ്ടൊന്നുമല്ല. നമ്മള്‍ പോളിറ്റ് ബ്യുറോ യില്‍ നിന്നും ഉത്തരവിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു.
മോഡി കൊടുത്തത് പോലെ ഒരു കൊടിയും രണ്ടുകൊടിയുമോന്നും കൊടുക്കാന്‍ നമ്മുടെ കയ്യിലെവിടുന്നാ കാശ്, ശബരിമല സീസണ്‍ കഴിഞ്ഞാണെങ്കില്‍ നോക്കാമായിരുന്നു. മോഡി കൊടുക്കുന്നതില്‍ ചില ഗൂഡ ലകഷ്യങ്ങള്‍ ഉണ്ടാകും, ഡല്‍ഹി തിരഞ്ഞെടുപ്പല്ലേ, അവിടെ നമുക്കു കാര്യമില്ലല്ലോ, പിന്നെ എന്തിനാ വെറുതെ കാശ് കളയുന്നെ. ഇനി ഭാവിയില്‍ വല്ല കന്യാസ്ട്രെയും മരിച്ചാല്‍ 2ലക്ഷം കൊടുക്കാന്‍ കാശ് മോഡി തരുമോ?
ഇപ്പോള്‍ ഉള്ള കണ്ണീരൊക്കെ ഒഴുക്കി കളഞ്ഞാല്‍ എങ്ങനെയാ ? ഒരു ഭീകരനെ പിടിച്ചിട്ടുന്ടെന്നല്ലേ പറഞ്ഞുകേള്‍ക്കുന്നത്, അവനെ വധശ്രമത്തിനു വിധിച്ചാല്‍ കരയാന്‍ കണ്ണുനീര് വേണ്ടേ..
Saturday, November 29, 2008
Subscribe to:
Post Comments (Atom)

1 comment:
പിടിച്ചത് ഭീകരനാവാന്‍ സാധ്യതയില്ല ... പരിവാരങ്ങളുടെ സൃഷ്ട്ടിയാവും അതെല്ലാം ... അല്ലെങ്ങിതന്നെ ഇപ്പൊ തെളിഞ്ഞില്ലേ മോസ്സടും ആര്‍ എസ് എസും തമ്മിലുള്ള ബന്ധം ... പിന്നെ ലെഷ്കര്‍ പരിവാറിന്റെ അങ്ങമാനെന്നും കേട്ടു ... ഇനിയിപ്പം പച്ചയും ചുവപ്പും മാത്രമാണ് നമുക്കു രെക്ഷ ... ഒന്നി പാകിസ്ഥാനിലേക്ക് കൂട്ടിച്ചേര്‍ത്ത് സമാധാനം തരും ... അല്ലെങ്ങില്‍ ചൈന - ക്യൂബ ഏതെങ്കിലും രാജ്യത്തിന്റെ ഭാങമാക്കിയാലും മതിയല്ലോ ... എന്തായാലും പരിവാരങ്ങലുണ്ടായ നമ്മുടെ പരിപാടി നടക്കൂല്ല ... !!!!!!!!!!!!!!
Post a Comment