Monday, November 17, 2008

ചാതുര്‍വര്‍ണ്യം

"ചാതുര്‍ വര്‍ണ്യം മയാ സൃഷ്ട്ടം ഗുണ കര്‍മ്മ വിഭാഗശ:" ഭഗവദ് ഗീതയില്‍ ഉള്ള ഈ ശ്ലോകത്തെ പലരും ഹിന്ദു ധര്‍മ്മത്തെ അധിക്ഷേപിക്കുവാനായി ഉപയോഗിക്കുന്നത് പതിവായിട്ടുണ്ട്. ഓരോ ഹിന്ദുവും ഇതിന്‍റെ തത്വം അറിഞ്ഞു നമ്മെ ചോദ്യം ചെയ്യുന്ന "മത തീവ്രവാദികളോട്" അടിസ്ഥാന തത്വത്തെ പറഞ്ഞു കൊടുത്തു, അതിനോടൊപ്പം നമ്മുടെ വേദ, പുരാണ, ഇതിഹാസങ്ങളിലുള്ള അറിവില്ലായ്മയെ മാറ്റി എടുക്കേണ്ട സമയം ആയിരിക്കുന്നു.



സത്വഗുണം , രജോഗുണം , തമോഗുണം എന്നിങ്ങനെ ഗുണങ്ങള്‍ മൂന്ന് ആണ്.

സത്വഗുണം: ഈശ്വരനെ തേടി സത്യത്തെ അന്വേഷിച്ചു സത്കര്‍മ്മങ്ങള്‍ അനുഷ്ട്ക്കുന്ന ആളെ സാത്വികന്‍ (സത്വ ഗുണം ഉള്ളവന്‍) എന്ന് വിളിക്കുന്നു .

രജോഗുണം : രാജ്യ രക്ഷ നടത്തുന്ന, രാജാവ്, പടയാളികള്‍ എണ്ണ "കര്മ്മം" അനുഷ്ട്ടിക്കുന്നവരെ രാജസികര്‍ (രജോ ഗുണം ഉള്ളവന്‍) എന്ന് വിളിക്കുന്നു.

തമോഗുണം: ഒന്നും ചെയ്യാതെ, മറ്റുള്ളവരെ ദുഷിച്ചു, തോന്ന്യാസം കളിച്ചു ദുഷ്ട ജനങ്ങളുമായി കൂട്ടുകൂടി, ഉറക്കുപോലെ എന്നും ഗുണം ചെയ്യാത്തവരെ താമസികര്‍ (തമോഗുണം ഉള്ളവന്‍) എന്ന് വിളിക്കുന്നു.

ഈ ഗുണങ്ങളുടെ ചേരുവ ആണ് ചാത്ര്വര്യത്തിനു അടിസ്ഥാനം.

ബ്രാഹ്മണന്‍: സത്വ ഗുണം ഉള്ളവന്‍.

ക്ഷത്രിയന്‍ : രജോ ഗുണം ഉള്ളവന്‍.

വൈശ്യന്‍ :50% സത്വഗുണം + 50% രജോഗുണം ഉള്ളവന്‍.

ശൂദ്രന്‍ : 50% രജോഗുണം + 50% തമോഗുണം ഉള്ളവന്‍.

1 comment:

നിസ്സഹായന്‍ said...

സത്വഗുണം: ഈശ്വരനെ തേടി സത്യത്തെ അന്വേഷിച്ചു സത്കര്‍മ്മങ്ങള്‍ അനുഷ്ട്ക്കുന്ന ആളെ സാത്വികന്‍ :-അവന്‍ ബ്രാഹ്മണന്‍, അവനു വേലയെടുക്കാന്‍ കഴിയില്ല. അവന്റെ പള്ള നിറച്ചു കൊടുക്കേണ്ടത് ഗുണം ഒട്ടുമില്ലാത്തവന്റെ കടമയാണ്. അങ്ങനെ അവനെ സുഖിപ്പിച്ചു സേവിച്ചാല്‍ തന്നെ യാതൊരു ഗുണവുമില്ലാത്ത ജന്മമാണെങ്കിലും നമുക്ക് മോക്ഷം ഉറപ്പ്.